കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ മൂന്ന് ദിവസത്തെ അലങ്കാര മത്സ്യ കൃഷി പരിശീലന പരിപാടി ബുധനാഴ്ച തുടങ്ങി. കുഫോസ് വൈസ് ചാൻസലർ ഡോ എ ബിജു കുമാർ പരിപാടി ഉദ്ഘാടനവും അലങ്കാര മത്സ്യ കൃഷി പരിശീലന പുസ്തക പ്രകാശനവും നിർവഹിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് ആയിരം രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.......
കോഴിക്കോട് : മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ......

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
50,607കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റി യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്.
ആദ്യ ഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നു മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിൽ നിന്ന് വിതരണകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകും. ഡിസംബർ 3 മുതൽ അവയിൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും.
കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിങ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും.
വോട്ടിംഗ് കംപാർട്ട്മെൻറിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക.
നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.
ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർത്ഥികളെയാണ് ക്രമീകരിക്കുന്നത്. ......
ദോഹ: ദോഹ സ്റ്റേഡിയത്തിൽ നടന്നു വരുന്ന അന്തർജില്ലാ
ഖിഫ് സൂപ്പർ കപ്പിൽ വ്യാഴവും വെള്ളിയും നടന്ന ആവേശം നിറഞ്ഞ
മത്സരങ്ങളിൽ
മലപ്പുറം, തൃശൂർ ടീമുകൾ തങ്ങളുടെ പൂർണ്ണ ആധിപത്യമുറപ്പിച്ചപ്പോൾ വയനാട്, കോഴിക്കോട് ടീമുകൾ മികച്ച വിജയങ്ങൾ നേടി. ഇതോടെ ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചു.
വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഗ്രാൻഡ് മാൾ FC മലപ്പുറം യുണൈറ്റഡ് എറണാകുളത്തെ 3–0ന് പരാജയപ്പെടുത്തി. ......
ബാംഗ്ലൂർ :കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള തർക്കം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതി സംബന്ധിച്ച് കോൺഗ്രസിനും യു.ഡി.എഫിനും ആശങ്കയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ......
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗികാരോപണ കേസിൽ കരുതലോടെ നീങ്ങാൻ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി, തത്കാലം എടുത്തുചാടി ഒരു തീരുമാനവും എടുക്കേണ്ടതില്ലെന്നാണ് ധാരണ.
പ്രധാന തീരുമാനങ്ങൾ:
രാജി ആവശ്യപ്പെടില്ല: ഈ ഘട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ......
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ജീവപര്യന്തം തടവു കിട്ടാവുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കേസ്. പിന്നാലെ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരാതിക്ക് പിന്നിൽ സി.പി.എം-ബി.ജെ.പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ......
കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ കോടതി ഉത്തരവ് ലംഘിച്ചു എന്നും, തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നു എന്നും ആരോപിച്ച് നടൻ ദിലീപ് നൽകിയ ഹർജിയിൽ, 2022-ൽ രജിസ്റ്റർ ചെയ്ത 5 എഫ്.ഐ.ആറുകളുടെ ഇപ്പോഴത്തെ നിലവിലെ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് സി. പ്രദീപ് കുമാർ മുമ്പാകെ വെള്ളിയാഴ്ച (നവംബർ 28) കേസ് പരിഗണിച്ചപ്പോൾ, 2022 ജനുവരി 18-ലെ കോടതി ഉത്തരവ് പ്രകാരം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും തുടർ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്ന് ദിലീപിന്റെ കൗൺസൽ ബോധിപ്പിച്ചു.
ഇതിന് മറുപടിയായി, "ഈ ഹർജിയുടെ ഉദ്ദേശ്യം ഇതിനകം കഴിഞ്ഞിരിക്കുന്നു" എന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ......